mokeri

TOPICS COVERED

വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു. ശക്തി പ്രകടനവുമായി എത്തിയാണ് പത്രിക സമർപ്പണം. പ്രിയങ്ക കഴിഞ്ഞദിവസം നടത്തിയത് ഉത്സവം മാത്രമായിരുന്നെന്ന് മൊകേരി കുറ്റപ്പെടുത്തി.

 

കൽപ്പറ്റയിൽ നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തിയ ശക്തി പ്രകടനമായിരുന്നു ആദ്യം. സത്യൻ മൊകേരിക്കൊപ്പം ബിനോയ്‌ വിശ്വം, ആനി രാജ അടക്കമുള്ള സംസ്ഥാന ദേശീയ നേതാക്കളും അണി നിരന്നു. 

പ്രിയങ്ക ഗാന്ധി ഇന്നലെ നടത്തിയത് ഉൽസവമായിരുന്നെന്നും ആൾക്കൂട്ടം വോട്ടാവില്ലെന്നും സത്യൻ മൊകേരി മനോരമ ന്യൂസിനോട്. പ്രകടനം ചന്ദ്രഗിരിയിൽ സമാപിച്ച ശേഷം നേരെ കലക്ടറേറ്റിലേക്ക്. വരണാധികാരിയായ ജില്ലാ കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചു 

10 വർഷത്തിനപ്പുറം സത്യൻ മൊകേരി വീണ്ടും വയനാടൻ അങ്കത്തിനു തയ്യാറെടുത്തു. റോഡ് ഷോകളുമായി ഇനി മണ്ഡലത്തിൽ ഇരട്ടിയാവേശത്തിലുണ്ടാകും. എൻ. ഡി. എ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് പത്രിക നൽകും.

ENGLISH SUMMARY:

Sathyan Mokeri, the LDF candidate, has submitted his nomination papers for the Wayanad by-election.