wayanad-election

TOPICS COVERED

വയനാട്ടിൽ എൽ. ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻ. ഡി. എ സ്ഥാനാർഥി നവ്യ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിച്ചു. ശക്തി പ്രകടനവുമായി എത്തിയായിരുന്നു സത്യൻ മൊകേരിയുടെ പത്രിക സമർപ്പണം. പ്രിയങ്ക കഴിഞ്ഞ ദിവസം നടത്തിയത് ഉത്സവം മാത്രമായിരുന്നെന്ന് മൊകേരിയും എം.പിയായാൽ ഒപ്പിടാനുള്ള പേന തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് നവ്യയും പറഞ്ഞു.  

 

കൽപ്പറ്റയിൽ നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തിയ ശക്തി പ്രകടനമായിരുന്നു ആദ്യം. സത്യൻ മൊകേരിക്കൊപ്പം ബിനോയ്‌ വിശ്വം, ആനി രാജ അടക്കമുള്ള സംസ്ഥാന ദേശീയ നേതാക്കളും അണി നിരന്നു. പ്രകടനം ചന്ദ്രഗിരിയിൽ സമാപിച്ച ശേഷം നേരെ കലക്ടറേറ്റിലേക്ക്. വരണാധികാരിയായ ജില്ലാ കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചു. പ്രിയങ്കയുടെ റോഡ് ഷോ ഒരു ഉത്സവം മാത്രമായിരുന്നെന്ന് മൊകേരിയുടെ വിമർശനം 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നവ്യ ഹരിദാസ് പത്രിക സമർപ്പിച്ചത്. കുമ്മനം രാജശേഖരനും എം. ടി രമേശിനുമൊപ്പം എത്തിയായിരുന്നു പത്രിക സമർപ്പണം. വിജയം ഉറപ്പൊന്നും എം. പിയായാൽ ഒപ്പിടാനുള്ള പേന വരെ തയ്യാറെന്ന് നവ്യ  10 വർഷത്തിനു ശേഷമാണ് സത്യൻ മൊകേരി വയനാടൻ അങ്കത്തിനു തയ്യാറെടുക്കുന്നത്. ആദ്യ ലോക് സഭാ അങ്കത്തിനു നവ്യയും തയ്യാർ. റോഡ് ഷോകളുമായി ഇനി മണ്ഡലത്തിൽ ഇരട്ടിയാവേശത്തിലുണ്ടാകുമെന്നാണ് ഇരുവരുടെയും ഉറപ്പ്..

ENGLISH SUMMARY:

Wayanad LDF candidate Sathyan Mokeri and NDA Candidate Navya Haridas submitted nomination papers