thomas-cpm-ldf

കൂറുമാറാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തില്‍ തോമസ് കെ. തോമസിനെ സിപിഎം കൈവിട്ടേക്കും. ഇരു എംഎൽഎമാർക്കും  50 കോടി വാഗ്ദാനം ചെയ്ത് എൻസിപി അജിത് കുമാർ ക്യാംപിലെത്തിക്കാൻ ശ്രമിച്ചത് പുറത്തുവന്നതോടെ തോമസ് കെ. തോമസിനെ ഇനി സഹകരിപ്പിക്കണമോ എന്നതും സിപിഎം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണിയിലെ എം.എൽഎ മാരായ ആന്റണി രാജുവും തോമസ് കെ തോമസും പരസ്പരം പോരടിച്ചു നിൽക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് തലവേദനയാവുകയാണ്. ആരോപണത്തിന്റെ നിജസ്ഥിതി അറിയണമെന്നും സഖ്യക്ഷികൾ സിപിഎമ്മിനോട് ആവശ്യപ്പെട്ടേക്കും. തോമസ് കെ തോമസിനെതിരെ ഉയർന്ന ആരോപണത്തിൽ എൻസിപിക്കകത്തും കടുത്ത അതൃപ്തിയുണ്ട്.  Also Read: സത്യം പുറത്തുവരണമെന്ന് ബിനോയ് വിശ്വം

 

ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ (അജിത് പവാർ) ചേരാനായിരുന്നു ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോൾ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓർമയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി. ഉചിതമായ സമയത്ത് വിവരങ്ങള്‍ പുറത്തുവരുമെന്ന് ആന്‍റണി രാജു മനോരമ ന്യൂസിനോട് പറഞ്ഞു. Read More: പിന്നില്‍ ആന്‍റണി രാജു; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്

ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഭരണപക്ഷത്തെ വേറൊരു എംഎല്‍എ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന വാര്‍ത്ത പുറത്തുവിട്ടത് മലയാളമനോരമ ദിനപത്രമാണ്. പൊടുന്നനെ രാഷ്ട്രീയ കൊടുങ്കാറ്റായി ആശുവീശി. വാദങ്ങളും പ്രതിവാദങ്ങളും ഗൂഢാലോചനയും ആരോപിക്കപ്പെടുന്നു. നൂറുകോടിയുടെ കണക്ക് കേരളരാഷ്ട്രീയത്തെയും നാടിനേയും ഞെട്ടിക്കുന്നതായി. ഒപ്പം തിരഞ്ഞെടുപ്പ് സമയത്തെ ഈ വിവാദം ഭരണപക്ഷത്തെ അതായത് എല്‍ഡിഎഫിനെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിരോധിലാണെന്നിരിക്കെ പുതിയ വിവാദം എങ്ങനെയൊക്കെ ഏതൊക്കെ രീതിയിലേക്ക് വഴിമാറുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM will not protect Thomas K Thomas in bribery allegations. He allegedly offered 50 cr to Antony Raju and Kovoor Kunjumon MLA to switch alligience.