ചേലക്കരയിലെ ഐശുമ്മാക്ക്‌ ചേലുള്ളൊരു വീടൊരുക്കാൻ പി.വി.അൻവറിന്റെ നേതൃത്വത്തിൽ DMK . കാറ്റിലും മഴയിലും പൊളിഞ്ഞു വീണ വീട് നേരെയാക്കാൻ വർഷങ്ങളായി പല ഇടങ്ങളിലും ഐശുമ്മ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വോട്ട് തേടിയെത്തിയ DMK പ്രവർത്തകരുടെ ശ്രദ്ധയിൽ വീട് കണ്ടതോടെയാണ് പുതിയ വീടൊരുക്കാൻ നടപടികൾ തുടങ്ങിയത്.

ഐശുമ്മയുടെ ഈ വീട് നിലം പൊത്തിയത് മകന്റെ ഉപജീവന മാർഗമായ ഓട്ടോക്ക് മുകളിലായിരുന്നു. ഇതോടെ കിടപ്പാടവും പോയി, കഞ്ഞി കുടിയും മുട്ടിയെന്ന സ്ഥിതിയായി. വോട്ട് ചോദിച്ചെത്തിയ DMK പ്രവർത്തകർ ഈ അവസ്ഥ അറിഞ്ഞതോടെ ഐശുമ്മയ്ക്ക് വീടൊരുക്കാൻ നടപടികൾ ആരംഭിച്ചു.

ഇത്തരം ജനകീയ ഇടപെടലുകളിലൂടെ ചേലക്കരയിൽ മുന്നേറ്റം ഉണ്ടാക്കാനാണ് DMK യുടെ നീക്കം. മുന്നണി സ്ഥാനാർഥികൾക്കൊപ്പം പ്രചരണ രംഗത്ത് സജീവമാണ് DMK. 

ENGLISH SUMMARY:

PV Anvar And DMK To Help Homeless Family