പാലക്കാട്ട് ഇടത് സ്വതന്ത്രന്‍ പി.സരിന് ചിഹ്നം അനുവദിച്ചു. ‌സ്റ്റതെസ്കോപ്പാണ് ചിഹ്നമായി അനുവദിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. ചിലരുടെ എല്ലാം ചങ്കിടിപ്പ് അറിയാന്‍ ‌സ്റ്റെതസ്കോപ്പിലൂെട സാധിക്കുമെന്ന് ചിഹ്നം ലഭിച്ചതിനെക്കുറിച്ച് പി.സരിന്‍ പറഞ്ഞു. ഹൃദയമിടിപ്പ് പോസിറ്റീവും ചങ്കിടിപ്പ് നെഗറ്റീവുമാണ്. ഓട്ടോറിക്ഷ ചിഹ്നം കിട്ടിയ ആള്‍ അതില്‍ മല്‍സരിക്കട്ടെയെന്നും സരിന്‍ പറഞ്ഞു.

സിവിൽ സർവീസ്‌ ഉപേക്ഷിച്ച്‌ പൊതുപ്രവർത്തനത്തിലേക്കെത്തിയ ആളാണ് ഡോ. പി സരിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്‌ 2007ൽ എംബിബിഎസ് പാസായി. യൂണിയൻ ചെയർമാനായിരുന്നു. സിവിൽ സർവീസ്‌ നേടി ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ് അക്കൗണ്ട്‌സ്‌ സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി.

ENGLISH SUMMARY:

The election commission allowed stethoscope as an election symbol for Palakkad constituency LDF candidate P Sarin