തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടെ രാഹുൽ മാങ്കൂട്ടത്തിലും പി.സരിനും തിയറ്ററിൽ കണ്ടുമുട്ടി. സൗഹൃദം പ്രമേയമാക്കി ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി’ എന്ന ചിത്രം കാണാനാണ് ഇരുവരും തിയറ്റിലെത്തിയത്. പരസ്പര സൗഹൃദത്തിന്‍റെ കഥ പറഞ്ഞ പല്ലൊട്ടി കാണാൻ വന്നപ്പോഴും രാഹുൽ മാങ്കൂട്ടത്തിലും സരിനും പരസ്പരം മുഖം നൽകിയില്ല.
ഒരു റോയുടെ അകൽച്ചയിൽ ഇരുന്ന് രാഹുലും സരിനും കഴിഞ്ഞ വർഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയ പല്ലൊട്ടി കണ്ടു, സിനിമയുടെ ഇടവേളയിലും രണ്ടുപേരും മുഖം കൊടുത്തിട്ടില്ല.