muralidharan31

വടകരയില്‍ മല്‍സരിച്ചിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നുവെന്ന് കെ.മുരളീധരന്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍. തന്നെ പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടിയാണ് വടകരയില്‍ നിന്ന് മാറ്റിയത്. 

തൃശൂരിലേക്ക് മാറ്റിയതിന് പിന്നില്‍ അപമാനിക്കല്‍ ശ്രമം ഉണ്ടായിരുന്നിരിക്കാം. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. വിശ്രമം വേണം. 2029ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാത്രമേ മല്‍സരിക്കൂ. മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ല. സ്വാഭാവികമായും പ്രതിപക്ഷനേതാവ് തന്നെയാകും തിരഞ്ഞെടുപ്പില്‍ നയിക്കുക. തിരുവനന്തപുരം വിട്ട് ഇനി മല്‍സരമില്ല. പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് പോകേണ്ടെന്ന തീരുമാനം പുനപരിശോധിച്ചില്ല. തന്റെ സഹായം ആവശ്യമില്ല. അത്യാവശ്യമെങ്കില്‍ വിളിച്ചാല്‍ സഹായിക്കുമെന്ന് അറിയിച്ചു. 

 

Read Also: നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് നല്ലതല്ല; തുറന്നു പറഞ്ഞ് മുരളീധരന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചു. ആ പ്രതികരണം തനിക്ക് ഷോക്കായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും മല്‍സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ എന്നായിരുന്നു ചോദ്യം. നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും മുരളി പറഞ്ഞു.

നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് നല്ലതല്ല. വട്ടിയൂര്‍ക്കാവ് ഒഴിഞ്ഞപ്പോള്‍ താന്‍ ആരെയും നോമിനിയായി ഉയര്‍‍ത്തിക്കാട്ടിയില്ല. രാഹുല്‍, ഷാഫിയുടെ നോമിനിയെന്ന് താന്‍ പറയില്ല. പക്ഷെ സുധാകരന്‍ അത് പരസ്യമാക്കി

 

പാലക്കാട് ഡി.സി.സി തന്നെ സ്ഥാനാര്‍ഥിയായി ആഗ്രഹിച്ചിരുന്നു. മുരളിയുടെ പേരുമുണ്ടെന്നും മല്‍സരിക്കേണ്ട എന്നാണ് തന്റെ  അഭിപ്രായമെന്നും അവസാനഘട്ടത്തില്‍ ഒരു നേതാവ് പറഞ്ഞു. അതോടെ രാഹുലിന്റെ പേര് ഫിക്സ് ചെയ്യാന്‍ താന്‍ പറയുകയായിരുന്നുവെന്നും മുരളീധരന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു

If had competed in Vadakara, i would have won;  K. Muralidharan

Google News Logo Follow Us on Google News

ENGLISH SUMMARY:

If had competed in Vadakara, i would have won; K. Muralidharan