muralidharan-interview

നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് നല്ലതല്ലെന്നു കെ.മുരളീധരന്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍. വട്ടിയൂര്‍ക്കാവ് ഒഴിഞ്ഞപ്പോള്‍ താന്‍ ആരെയും നോമിനിയായി ഉയര്‍‍ത്തിക്കാട്ടിയില്ല. പാലക്കാട്  സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് താന്‍ പറയില്ല. പക്ഷെ സുധാകരന്‍ അത് പരസ്യമാക്കി

Read Also: ‘പാലക്കാട് ഡി.സി.സി എന്നെ ആഗ്രഹിച്ചിരുന്നു; മുതിര്‍ന്ന നേതാവ് അപമാനിച്ചു: മുരളീധരന്‍ നേരേ ചൊവ്വേയില്‍

പാലക്കാട് തന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്നും ആ പ്രതികരണം തനിക്ക് ഷോക്കായിപ്പോയെന്നും മുരളീധരന്‍.  എല്ലാ തിരഞ്ഞെടുപ്പിലും മല്‍സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ എന്നായിരുന്നു ചോദ്യം. നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും മുരളി പറഞ്ഞു.

 

പാലക്കാട് ഡി.സി.സി തന്നെ സ്ഥാനാര്‍ഥിയായി ആഗ്രഹിച്ചിരുന്നു. മുരളിയുടെ പേരുമുണ്ടെന്നും മല്‍സരിക്കേണ്ട എന്നാണ് തന്റെ  അഭിപ്രായമെന്നും അവസാനഘട്ടത്തില്‍ ഒരു നേതാവ് പറഞ്ഞു. അതോടെ രാഹുലിന്റെ പേര് ഫിക്സ് ചെയ്യാന്‍ താന്‍ പറയുകയായിരുന്നുവെന്നും മുരളീധരന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു

ENGLISH SUMMARY:

Nominee politics is not good for Congress; Muralidharan