പാലക്കാട്ടും കൊടകര ആവര്‍ത്തിക്കാന്‍ ശ്രമമെന്ന് ഇടതുസ്ഥാനാര്‍ഥി പി.സരിന് മനോരമ ന്യൂസിനോട്. വോട്ടര്‍മാര്‍ക്ക് നല്കാന് ബിജെപി പണം എത്തിച്ചിട്ടുണ്ട്. പണം വന്നതിന്റെ തെളിവ് അടുത്ത ദിവസം പുറത്തുവിടും.
മുഖ്യമന്ത്രി പാലക്കാട്ട് പ്രചാരണത്തിന് വരാന്‍ വൈകിയില്ലെന്നും പി.സരിന്. വോട്ടെടുപ്പിന് ശേഷം വി.ഡി.സതീശനുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്നും കുറച്ചു കാര്യങ്ങള്‍ അദ്ദേഹത്തോട് പറയാനുണ്ടെന്നും പി.സരിന് കൂട്ടിച്ചേര്‍ത്തു.