ADGP കൂടിക്കാഴ്ച വിവാദത്തിൽ RSS നേതാവ് റാം മാധവ് മനോരമ ന്യൂസിനോട്
വിവാദത്തിന് കാരണം രാഷ്ട്രീയ അയിത്തമെന്ന് റാം മാധവ്
'സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്'
ആര്‍എസ്എസ് നേതാക്കളെ കാണുന്നത് പാപമല്ലെന്ന് എഡിജിപി എം.ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിൽ ആർഎസ്എസ് നേതാവ് റാം മാധവ്. ആർഎസ്എസ് നേതാക്കൾ പലരുമായും കൂടിക്കാഴ്ച്ച നടത്താറുണ്ട്. മുഖ്യമന്ത്രിയെ യാത്രക്കിടെ താൻ കണ്ട് അഭിവാദ്യം ചെയ്തിട്ടുണ്ടെന്നും റാം മാധവ്.
രാഷ്ട്രീയ അയിത്തമാണ് വിവാദത്തിന് കാരണം. തൃശൂരിൽ ജയിച്ചത് സിപിഎം ബിജെപി ധാരണകൊണ്ടല്ല ജനങ്ങൾക്ക് സുരേഷ് ഗോപിയെ ഇഷ്ടമായതുകൊണ്ടാണെന്നും റാം മാധവ് പറഞ്ഞു. എഡിജിപി കൂടിക്കാഴ്ച്ച വിവാദത്തിൽ ആദ്യമായാണ് റാം മാധവ് പ്രതികരിക്കുന്നത്.
ENGLISH SUMMARY:
RSS leader Ram Madhav on the controversy of his meeting with ADGP MR Ajith Kumar