മുനമ്പം പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ യുഡിഎഫ് തയ്യാറാണന്ന് പി.കെ. കുഞ്ഞാലക്കുട്ടി മനോരമ ന്യൂസിനോട്. മുനമ്പത്തെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന് പറ്റിയ തെറ്റാണന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി സംബന്ധിച്ച് ഒന്നും പഠിക്കാതെ സര്‍ക്കാര്‍ എടുത്ത തെറ്റായ തീരുമാനമാണ്  പ്രതിസന്ധിക്ക് കാരണം. ഈ പ്രയാസം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതി നിയമപരമായി തന്നെ പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണ് യുഡിഎഫിന്‍റെ പക്ഷം. അതിന് പ്രായോഗിക നിര്‍ദേശങ്ങളോ പിന്തുണയോ ആവശ്യമുണ്ടെങ്കില്‍ യുഡിഎഫ് ഒപ്പം നില്‍ക്കാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പ് നല്‍കുന്നു.

കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍  മുനമ്പത്തിന് വേണ്ടി എല്ല മുസ്​ലിം സംഘടനകളും ഒരേ നിലപാടാണ് എടുത്തത്. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കണമെന്ന ആവശ്യമുളള ആരുമുണ്ടാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ENGLISH SUMMARY:

PK Kunhalikutty has said that the UDF is ready to provide practical suggestions and solutions for the Munambam land issue if the government asks for them