വിവാഹ വേദിയിൽ വച്ച് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും തന്നെ അവഗണിച്ചതിൽ വിഷമമില്ലെന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.സരിന്. പ്രതിപക്ഷ നേതാവിന് എന്താണ് പാലക്കാട്ടെ രാഷ്ട്രീയമെന്ന് പതിമൂന്ന് കഴിഞ്ഞാൽ ബോധ്യമാവുമെന്നും സരിൻ മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി ശൈലി പാലക്കാട്ടും പരീക്ഷിക്കാൻ നോക്കുകയാണെന്നും സരിന് ആരോപിച്ചു