ബിജെപി നേതാവ് സന്ദീപ് വാരിയരുടെ അസാനിധ്യം പാലക്കാട്ടെ മുഖ്യപ്രചാരണ വിഷയമായി മാറുന്നു. സന്ദീപ് പാർട്ടി വിടുമെന്നത് മാധ്യമ സൃഷ്ടിയെന്ന പറഞ്ഞു സന്ദീപും ബിജെപിയും തള്ളുകയാണ്. പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും സന്ദീപുമായി സിപിഎം അനൗദ്യോഗിക ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു.
വോട്ടെടുപ്പിന് വെറും ഒന്‍പതു ദിവസം മാത്രം ബാക്കി നിൽക്കെ ബിജെപിക്ക്, എ ക്ലാസ് മണ്ഡലത്തിലെ പ്രചാരണത്തിൽ കല്ലുകടിയാവുകായാണ് ജില്ലക്കാരൻ കൂടിയായ സന്ദീപ് വാരിയരുടെ പിണക്കം. വേദിയിൽ ഇരിപ്പിടം നൽകാത്തത് പറഞ്ഞു പ്രചാരണ വേദിയിൽ നിന്ന് മടങ്ങിയ സന്ദീപിനെ കഴിഞ്ഞ ദിവസം വരെ ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
പാലക്കട്ടെ ബിജെപി കൗൺസിലരുടെ മകളുടെ വിവാഹ വേദിയിൽ ഇന്നലെ രാത്രി പ്രത്യക്ഷപെട്ടതിന് പിറകെ സിപിഎമ്മുമായി ചർച്ച ആരംഭിച്ചെന്ന സൂചനകൾ പുറത്തായി. വെറും മാധ്യമ സൃഷ്ടിയെന്ന് പറഞ്ഞു തള്ളുന്നുണ്ടെങ്കിലും ഇതടക്കമുളള വിവാദങ്ങളിൽ മറുപടി പറഞ്ഞു കുഴങ്ങുകയാണ് ബിജെപി സ്ഥാനാർഥിയും കൂടെയുള്ളവരും.
സന്ദീപ് വാരിയര്‍ വന്നാല്‍ ചേര്‍ക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. എന്നാൽ സന്ദീപ് സിപിഎമ്മിനോട് ചേരുന്നുവെന്ന പ്രതീതി ന്യൂനപക്ഷ വോട്ടുകളുടെ ഏ കീകരണത്തിന് കാരണമാകുമെന്ന ഭീതി പാലക്കട്ടെ സിപിഎമ്മിനുണ്ട്
ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് ജില്ലയിൽ നിന്നുള്ള മന്ത്രി എം ബി. രാജേഷ് പറയുന്നത് സന്ദീപിനോട് സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിർപ്പില്ലെന്ന സൂചനയാണ്.