ബിജെപി പ്രവര്‍ത്തകനായി തുടരുമെന്ന് സന്ദീപ് വാരിയര്‍. പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല. ഒരു തരത്തിലും ഭയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തെന്ന വാര്‍ത്ത കണ്ടിട്ടില്ലെന്നും വാര്‍ത്ത കണ്ടിട്ട് പ്രതികരിക്കാമെന്നും സന്ദീപ്. എം.ബി.രാജേഷും ബാലേട്ടനുമൊക്കെ സുഹൃത്തുക്കളാണെന്നും സന്ദീപ് വാര്യര്‍.
തന്‍റെ സങ്കടം പരിഹരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ഇടപെട്ടിട്ടില്ല. ഫോണില്‍ വിളിച്ചു, പ്രചാരണത്തില്‍ സജീവമാകാന്‍ മാത്രം പറഞ്ഞു. ചിലര്‍ക്ക് ലീഡര്‍ഷിപ് ക്വാളിറ്റിയില്ല, സങ്കടം കാണാത്തത് അതിനാലാണ്.
നടപടി ഒരു തരത്തിലും ഭയപ്പെടുന്നില്ല . നടപടി എടുക്കാന്‍മാത്രം പാര്‍ട്ടിയില്‍ വലിയ ആളല്ല ഞാന്‍. സമവായമല്ല പരിഹാരമാണ് വേണ്ടത്. അതിന്‍റെ സമയം കഴിഞ്ഞെന്നും ഞാന്‍ എന്‍റെ കുട്ടിക്കൊപ്പം സമയം ചെലവഴിച്ച് വീട്ടിലിരിക്കും. പളനിക്ക് പോകുമെന്ന് പറഞ്ഞത് ആലങ്കാരികമായി മാത്രമാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. Also Read: പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാവുന്നതിലുമപ്പുറം; പാലക്കാട് പ്രചാരണത്തിനില്ലെന്ന് സന്ദീപ്‍ വാര്യര്‍
അതേസമയം, കേരളത്തിലെ ബിജെപിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാനെന്ന് കെ.സുരേന്ദ്രന്‍. സന്ദീപിന്‍റെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ല, തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടത്. നാളെ മാധ്യമങ്ങള്‍ സന്ദീപിനെ ഉപേക്ഷിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.