കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാദമിക രംഗം കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ശാസ്ത്രത്തെ നിഷേധിക്കുന്നതാണ് സംഘപരിവാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരിയും അധ്യാപികയുമായ റോമില ഥാപ്പറിന് പി.ഗോവിന്ദപ്പിള്ള പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യത്ത് ജനാധിപത്യം നടപ്പാവില്ലെന്ന് റോമില ധാപ്പര്‍ പറഞ്ഞു. 

രാജ്യത്തിന്‍റെ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമം നടക്കുകയാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാറിന് പങ്കില്ലെന്നും മുഖ്യമന്ത്രി. അക്കാദമിക, കലാ കലാരംഗങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു. സംഘപരിവാറിന്‍റെ തീവ്ര നിലപാടുകളെ തുറന്നെതിര്‍ത്ത വ്യക്തിയാണ് റോമില ഥാപ്പറെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങൾ പേരിനു  മാത്രമാണ് പ്രവർത്തിക്കുന്നതെന്നും റോമില ഥാധാപ്പറും പറഞ്ഞു. പി.ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനായതില്‍ സന്തോഷമെന്നും റോമില ലധാപ്പര്‍ കൂട്ടിച്ചേര്‍ത്തു. പി.ജി. സംസ്കൃതി കേന്ദ്രമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഡല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ സി.പി.എം പി.ബി. അംഗം എം.എ.ബേബി, എ.എ.റഹീം എം.പി., പി.ഗോവിന്ദപ്പിള്ളയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.ജി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Kerala CM Pinarayi Vijayan comments against sangh parivar.