മട്ടൻ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ തന്നെ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ ആണെന്ന് നടി നവ്യ നായർ. നവ്യയുടെ യൂട്യൂബ് ചാനലിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്ന റെസിപ്പി പങ്കുവെക്കുന്ന വിഡിയോയിലാണ് താരം  ഇക്കാര്യം പറയുന്നത്.'

‘എന്നെ മട്ടന്‍ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി  പിണറായി വിജയന്‍ അങ്കിളിന്‍റെ ഭാര്യ കമലയാന്‍റിയാണ് . ആന്‍റിയുടെ ചെമ്മീൻ ഫ്രൈ ഒരു രക്ഷ ഇല്ലാത്ത രുചിയാണ്. കഴിച്ചപ്പോൾ ഞാൻ അതിന്‍റെ റെസിപ്പി എഴുതി വാങ്ങിച്ചു. വെച്ച് നോക്കിയപ്പോൾ അത് നന്നായി വന്നു' നവ്യ  പറഞ്ഞു. 

ചെമ്മീൻ ബിരിയാണിയുടെ റീൽ ഇൻസ്റ്റഗ്രാമിലും നവ്യ പങ്കുവെച്ചിട്ടുണ്ട്. പിണറായി വിജയനും കമലയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും നടി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Actress Navya Nair says that Kamala Vijayan, wife of Chief Minister, taught her how to make Mutton Biryani and Chicken Biryani