പൊലിസിൽ നിന്നും പാർട്ടിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് ആലപ്പുഴയിൽ സി.പി.എം നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച അതിജീവിത മനോരമ ന്യൂസിനോട്. എവിടെ പരാതി കൊടുത്താലും നീതി കിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞെന്നും അതിജീവിത. ജില്ലാ കമ്മിറ്റി 6 മാസം പരാതിയിൽ ഒരു നടപടിയും എടുത്തില്ല. പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ നേതാക്കൾ ചിരിച്ചു തള്ളി. ഭീഷണിപ്പെടുത്തി പൊലിസിന് നൽകിയ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തല്‍.
പരാതി നൽകിയതിനാൽ ഗസ്റ്റ് ഹൗസിലെ താൽക്കാലിക ജോലി നഷ്ടമായി. ആലപ്പുഴ എസ്.പി ഓഫീസിനുമുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും വീട്ടമ്മ. പുന്നമട മുൻ എല്‍.സി സെക്രട്ടറി എസ്.എം.ഇക്ബാലിനെതിരെയാണ് പരാതി.