കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു മഫ്തി പൊലീസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയത്. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പരിശോധനയ്ക്ക് വിസമതിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷവസ്ഥ രുപപ്പെട്ടത്.
ഇതിനിടെയാണ് അര്‍ധരാത്രിയില്‍ ഹോട്ടലില്‍ എത്തിയ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്ന് ചോദ്യമുന്നയിച്ചത്. റൂമുകള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസുകാര്‍ ബേജാറാവരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ ഇവിടെ എത്തിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ എത്തിയില്ല. മുറികള്‍ പരിശോധിച്ചാല്‍ സത്യം പുറത്തു വരും. കൈകള്‍ ശുദ്ധമാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പേടിക്കേണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഈ ആരോപണത്തിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ലൈവുമായി യുഡിഎഫ് സ്ഥാനാര്‍ഥി രംഗത്തെതിയത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നുമാണ് രാഹുല്‍ അര്‍ധരാത്രി ഫെയ്സ്ബുക്ക് ലൈവിട്ടത്. ഇതോടെ രാഹുല്‍ ഹോട്ടിലില്‍ ഉണ്ടെന്ന് ആരോപണത്തിനാണ് മറുപടി നല്‍കിയത്. സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് ആരോപണവും രാഹുല്‍ ഉന്നയിച്ചു. കാന്തപുരം അബൂബക്കർ മുസ്‌ലിയാറെ കാണാനാണ് കോഴിക്കോട് എത്തിയതെന്നും രാഹുല്‍ വിശദീകരിച്ചു.