പുറത്തുവന്ന ദൃശ്യങ്ങളിലെ ദുരൂഹത എന്തെന്നറിയില്ല പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ശ്രീകണ്ഠനും ഷാഫി പറമ്പിലും ഇറങ്ങിയോടിയെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞത്. ഞാന്‍ പിന്നിലൂടെ പോയെന്ന് പറഞ്ഞതും തെറ്റെന്ന് തെളിഞ്ഞില്ലേ. സി.പി.എം ആദ്യഘട്ടത്തില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൊളിഞ്ഞു. ബോര്‍ഡ് റൂമിലെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിടട്ടെയെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പെട്ടിക്കകത്ത് പണമുണ്ടോ എന്ന അന്വേഷണത്തിന് സഹകരിക്കാം. ഹോട്ടലില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതിനെ പറ്റി അന്വേഷിക്കണം. കോഴിക്കോട് അസ്മ ടവറില്‍ സിസിടിവി ദൃശ്യങ്ങളിലും ഈ ബാഗ് കാണാമെന്നും രാഹുല്‍ പറഞ്ഞു.
കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.