പാലക്കാട് യുഡിഫ് നേതാക്കൾ താമസിക്കുന്ന മുറികളിൽ റെയ്ഡ് നടത്തിയത് പ്രചാരണ രംഗത്ത് കരുതലോടെ ഉപയോഗിക്കാൻ സിപിഎം തീരുമാനം. റെയ്ഡിനപ്പുറം തുടർ നടപടി വേണ്ടായന്ന് പൊലീസ് തീരുമാനിച്ച സാഹചര്യത്തിൽ വിഷയം സ്ഥാനാർഥി പര്യടനങ്ങളിൽ സ്ഥാനാർഥിയോ കൂടെയുള്ളവരോ വിഷയം ഉയർത്തില്ല. അതേസമയം രാഷ്ട്രീയ ആരോപണളും പ്രത്യാരോപണങ്ങൾക്കുള്ള മറുപടികളും നേതാക്കൻമാർ നൽകുകയും ചെയ്യും. സ്ഥാനാർഥിയും കൂടെയുള്ളവരും പരാമാവധി ആളുകളെ നേരിൽ കണ്ടു വോട്ടു ചോദിക്കുകയും ചിഹ്നം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് തീരുമാനം. അതേസമയം പൊലീസ് തുടർ നടപടികൾ അവസാനിപ്പിച്ചതടക്കമുള്ള വിഷയങ്ങളിൽ പാർട്ടി നിലപാട് രാവിലെ തന്നെ നേതാക്കന്മാർ വ്യക്തമാക്കും. ഡിവൈഎഫ്ഐ രാവിലെ നഗരത്തിൽ ട്രോളി ബാഗുമായി പ്രതിഷേധ പരിപാടി നടത്തും.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ത്തിയ കുഴല്‍പ്പണ ട്രോളി വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെന്ന്് നേതാക്കള്‍. പ്രചാരണത്തില്‍ പൂര്‍ണമായും സിപിഎമ്മിന്റെ സംഘടിതമായ ആക്രമണം പരാജയപ്പെട്ടെന്ന് വ്യക്തമാക്കി വോട്ടര്‍മാരെ നേരില്‍ക്കാണാനാണ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കുടുംബയോഗങ്ങളിലും, തൊഴിലാളി കൂട്ടായ്മയിലുമെല്ലാം ട്രോളി വിവാദം തന്നെയാണ് ചര്‍ച്ച. ഈമാസം പതിനൊന്നിന് അവസാനിക്കേണ്ട പരസ്യപ്രചരണം പതിനെട്ട് വരെ നീണ്ടതോടെ കൂടുതല്‍ വോട്ടര്‍മാരെ നേരില്‍ക്കാണാനും സ്ഥാനാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. മൂന്ന് മുന്നണികളും പ്രതീക്ഷയോടെ മുന്നേറുന്നത് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്.