priyanka-sathyan

അപ്രതീക്ഷിതമായി കണ്ടപ്പോൾ സത്യൻ മൊകേരിയുടെ പ്രചാരണ സ്ഥലത്തേക്ക് ഇറങ്ങിച്ചെന്ന് പ്രിയങ്ക ഗാന്ധി. ഇരുവരും ഹസ്തദാനം നടത്തി മണ്ഡലത്തിലെ രാഷ്ട്രീയവും  പറഞ്ഞു. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ തമ്പുരാട്ടിക്കല്ലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സത്യൻ മൊകേരി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അതുവഴി കടന്നുപോയത്. സത്യൻ മൊകേരിയെ കണ്ടതോടെ പ്രിയങ്ക ഗാന്ധി കാർ നിർത്തി ഇറങ്ങിച്ചെന്നു. ഇതോടെ പ്രസംഗം നിർത്തി പ്രിയങ്ക ഗാന്ധിയെ സത്യൻ മൊകേരി  സ്വീകരിക്കുകയായിരുന്നു. 

അല്‍പനേരം രാഷ്ട്രീയം സംസാരിച്ച ശേഷം സത്യന്‍ മൊകേരിക്ക് ഓള്‍ ദ ബെസ്റ്റ് കൊടുത്താണ് പ്രിയങ്കാ ഗാന്ധി തിരിച്ചുപോയത്. മണ്ഡലത്തില്‍ രണ്ടാംഘട്ട പ്രചാരണമാണ് പ്രിയങ്കാ ഗാന്ധി ഇപ്പോള്‍ നടത്തുന്നത്. പ്രിയങ്കക്കൊപ്പം രാഹുല്‍ഗാന്ധിയും എത്തിയിരുന്നെങ്കിലും മൂന്നാം തിയ്യതി മടങ്ങിയിരുന്നു. വയനാട്ടില്‍ എവിടെ പോയാലും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആത്മാവാണ് കാണാന്‍ സാധിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷക കുടുംബങ്ങളെയുള്‍പ്പെടെ കണ്ടുസംസാരിച്ചാണ് പ്രിയങ്ക തന്റെ പ്രചാരണം സജീവമാക്കുന്നത്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കോണ്‍ഗ്രസിനൊപ്പം സിപിഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും ഓടിനടന്നുള്ള പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. നവംബര്‍ 13നാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. 

      Google News Logo Follow Us on Google News

      Choos news.google.com
      Unexpectedly, Priyanka Gandhi met Sathyan Mokeri' at the campaign site:

      Unexpectedly, Priyanka Gandhi met Sathyan Mokeri' at the campaign site. Both of them shook hands and talked about the politics of the constituency