പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ മന്ത്രി എം.ബി.രാജേഷ് മനോരമ ന്യൂസിനോട്
'തൊണ്ടിമുതല്‍ കിട്ടാത്തതുകൊണ്ടാവും രാഹുലിനെ ചോദ്യം ചെയ്യാത്തത്'
പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡില്‍ നിയമാനുസൃതമല്ലാത്ത ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഹോട്ടലില്‍ റെയ്ഡ് നടത്താന്‍ താന്‍ പറഞ്ഞിട്ടില്ല. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ മന്ത്രി എം.ബി.രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. തൊണ്ടിമുതല്‍ കിട്ടാത്തതുകൊണ്ടാവും രാഹുലിനെ ചോദ്യം ചെയ്യാത്തതെന്നും എം.ബി.രാജേഷ് പറഞ്ഞു. Also Read: ‘റെയ്ഡിനു അവരുടെ അനുമതി വാങ്ങണോ ?; അവലോകന യോഗമെങ്കില്‍ ലീഗ് നേതാക്കള്‍ എവിടെ ?’
സരിന്‍ സ്വതന്ത്രനാണ്, അഭിപ്രായങ്ങളും സ്വതന്ത്രമായി പറയാം. ഷാഫിയുടെ ബുദ്ധി സരിനറിയാമെന്നും മന്ത്രി എം.ബി രാജേഷ്. ചിഹ്നമില്ലാത്തത് പ്രശ്നമാകില്ല, സരിന്‍റെ ജനപ്രീതി ഗുണം ചെയ്യുമെന്നും എം.ബി.രാജേഷ് പറഞ്ഞു.