പെട്ടിവിവാദത്തില്‍ എന്‍.എന്‍.കൃഷ്ണദാസിന്റെ നിലപാടിനെ തുണച്ച് എം.വി.ഗോവിന്ദന്‍. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയില്‍ മാത്രം ഒതുക്കേണ്ട. ഒന്നിനുപിറകെ ഒന്നായി വിഷയങ്ങള്‍ ഉയര്‍ന്നുവരും, ഓരോന്നും നേരിടണം. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സെക്രട്ടറി. കൃഷ്ണദാസിന്റെ നിലപാടല്ല, എന്റെ നിലപാടാണ് ഞാന്‍ പറയുന്നത്. പെട്ടിയില്‍ മാത്രം പാലക്കാട് ആരും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസിന്‍റെ നിലപാട്. കോണ്‍ഗ്രസിന്‍റെ ട്രാപ്പില്‍ തലവെച്ചുകൊടുക്കരുത്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍. ALSO READ: പെട്ടിയില്‍ രണ്ട് തട്ടില്‍; പാലക്കാട് സിപിഎമ്മില്‍ ഭിന്നത...
കോണ്‍ഗ്രസിന്റെ ആ കെണിയെ കുറിച്ചാണ് രാവിലെ സഖാക്കളോട് പറഞ്ഞത്. താന്‍ നിര്‍വഹിച്ചത് തന്റെ ബാധ്യത. തന്റെ നിലപാട് ജില്ലാ സെക്രട്ടറി മനസ്സിലാക്കിക്കോളും. സിസിടിവി ദൃശ്യം പുറത്തുവിട്ടത് സി.പി.എം അല്ലെന്നും എന്‍.എന്‍.കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ കൃഷ്ണദാസിന്റെ ഈ നിലപാടിനെ തള്ളി സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. ALSO READ: കള്ളപ്പണം; പെട്ടി പൂട്ടാതെ സിപിഎം; എന്‍.എന്‍.കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി...
കള്ളപ്പണ ആരോണത്തില്‍ പാര്‍ട്ടി പരാതിയുമായിമുന്നോട്ടുപോകുമെന്നാണ് ഇ.എന്‍.സുരേഷ് ബാബു പറയുന്നത്. കൊടകരയിലെ കുഴല്‍പണം പാലക്കാടും എത്തിയതായി സംശയിക്കുന്നു. കൃഷ്ണദാസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പറഞ്ഞകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ALSO READ: കോണ്‍ഗ്രസ് കെണിയില്‍ തലവയ്ക്കരുത്; പെട്ടിവിവാദം തള്ളി സിപിഎം...