• പാലക്കാട്ടെ റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി.രാജേഷെന്ന് ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട്
  • 'നിയമാനുസൃതമല്ലാതെ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എം.ബി രാജേഷ് പറയുന്നത് ഇതിന് തെളിവ്'
  • റെയ്ഡ് ബിജെപിയെ സഹായിക്കാനുള്ള നാടകമെന്നും ഷാഫി പറമ്പില്‍

ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ വിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള സിപിഎം ശ്രമമാണ് കള്ളപ്പണ ആരോപണമെന്ന് ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട്. പാലക്കാട്ടെ റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി.രാജേഷെന്ന് ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു. നിയമാനുസൃതമല്ലാതെ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് രാജേഷ് പറയുന്നത് ഇതിന് തെളിവാണെന്നും ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. റെയ്ഡ് ബിജെപിയെ സഹായിക്കാനുള്ള നാടകമെന്നും ഷാഫി പറമ്പില്‍  ആരോപിച്ചു. Also Read പാലക്കാട്ടെ റെയ്ഡ്: നിയമാനുസൃതമല്ലാത്ത ഒരു ഇടപെടലും നടത്തിയിട്ടില്ല: എം.ബി.രാജേഷ്

'കേരളത്തിലെയും പാലക്കാട്ടെയും ജനകീയ വിഷയങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നില്ല. യഥാര്‍ഥ വിഷയങ്ങള്‍ മറച്ചുവയ്ക്കാനാണ് കള്ളപ്പണ ആരോപണം. തിരഞ്ഞെടുപ്പുവരെ കൊണ്ടുപോകാനുള്ള വിഷയമാണ് റെയ്ഡെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

ENGLISH SUMMARY:

Shafi Parambil reiterated that Minister MB Rajesh was behind the Palakkad raid.