• 'എൻ.എൻ. കൃഷ്ണദാസ് പറഞ്ഞ അഭിപ്രായത്തിൽ പ്രതികരണം നടത്തി വിവാദത്തിനില്ല'
  • എം.വി.ഗോവിന്ദൻ പ്രതികരിച്ചു; അതാണ് പാർട്ടി നിലപാടെന്നും സുരേഷ് ബാബു
  • 'BJP ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വികസനപ്രശ്നം അടക്കം ചർച്ചയാക്കും'

പാലക്കാട്ടെ പ്രചാരണം പെട്ടിയിൽ മാത്രം ഒതുങ്ങില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മനോരമ ന്യൂസിനോട്. ബിജെപി ഭരിക്കുന്ന പാലക്കാട് മുൻസിപ്പാലിറ്റിയിലെ വികസന പ്രശ്നം അടക്കം ചർച്ചയാക്കും. കള്ളപ്പണവും ചർച്ചയാക്കും. എൻ എൻ കൃഷ്ണദാസ് പറഞ്ഞ അഭിപ്രായത്തിൽ  പ്രതികരണം നടത്തി വിവാദത്തിനില്ല. എം.വി. ഗോവിന്ദൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും അതിനു മുകളിൽ ഒരു അഭിപ്രായമില്ലെന്നും സുരേഷ് ബാബു. Also Read: പെട്ടിയില്‍ രണ്ട് തട്ടില്‍; പാലക്കാട് സിപിഎമ്മില്‍ ഭിന്നത...

പെട്ടിപ്രശ്നം വലിച്ചെറിയണമെന്നും കോണ്‍ഗ്രസിന്‍റെ കെണിയില്‍ വീഴരുതെന്നും സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് തുറന്നടിച്ചിരുന്നു. ജില്ലാ സെക്രട്ടറി തള്ളി രംഗത്തെത്തിയെങ്കിലും വഴങ്ങാന്‍ കൃഷ്ണദാസ് കൂട്ടാക്കിയില്ല. പെട്ടിയില്‍ മാത്രം കേന്ദ്രീകരിക്കേണ്ടെന്ന നിര്‍ദേശവുമായി എം.വി.ഗോവിന്ദന്‍ വിഷയം പാര്‍ട്ടി കൈവിടുന്നതിന്റെ സൂചനകള്‍ ഉറപ്പിച്ചു. സി.പി.എം ഭിന്നതയിലെ പ്രതികരണങ്ങളെല്ലാം ആദ്യം പുറത്തുവിട്ടത് മനോരമ ന്യൂസാണ്.

ENGLISH SUMMARY:

CPM palakkad District Secretary E.N.Suresh Babu on palakkad election campaign