കൈപൊള്ളിയ പാതിരാ റെയ്ഡിലും കള്ളപ്പണ ആരോപണത്തിലും തന്നെ ഉറച്ചുനില്‍ക്കാന്‍ സി.പി.എം. ബാഗില്‍ കള്ളപ്പണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പക്ഷേ ബാഗ് നേതാക്കള്‍ മാറ്റിയെന്നും എം.വി.ഗോവിന്ദന്‍ ന്യൂസിനോട്. സിപിഎം പെട്ടി വിട്ടിട്ടില്ല. ഇനിയും ചര്‍ച്ച ചെയ്യും. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും എന്‍.എന്‍.കൃഷ്ണദാസിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. Also Read: പാലക്കാട്ടെ ഫലം സിപിഎമ്മിനും ബിജെപിക്കും ഇന്‍ജുറിയാകും: ഷാഫി പറമ്പില്‍...
പാലക്കാട്ടെ ട്രോളി വിവാദത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് സി.പി.എം. ബാഗിൽ കടത്താൻ ശ്രമിച്ചത് കള്ളപ്പണമാണെന്ന് ഉറപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പിൽ ഈ വിഷയം ഇനിയും ചർച്ചയാക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. പെട്ടി ചർച്ചയാക്കുന്നതിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ എൻ.എൻ.കൃഷ്ണദാസ് ഇന്ന് നിലപാട് മയപ്പെടുത്തി.
പാലക്കാട് അട്ടിമറി ജയം, അല്ലെങ്കിൽ രണ്ടാം സ്ഥാനം , ഇനിയും ഒരു മൂന്നാം സ്ഥാനം ചിന്തിക്കാൻ പോലും പാലക്കാട്ടെ സി പി എമ്മിന് ആവില്ല, അരയും തലയും മുറുക്കി പ്രചാരണത്തിന് ഇറങ്ങിയപ്പോൾ കിട്ടിയ പെട്ടി ലോട്ടറി ആകുമെന്ന് കരുതി തൊട്ട പാർട്ടിക്ക് പൊള്ളി, ആ പൊള്ളലിൽ നിക്കുമ്പോഴാണ് എൻ എൻ കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞത്, ഇന്നലെ വൈകിട്ട് കൃഷ്ണദാസിനെ പിന്തുണച്ച എം വി ഗോവിന്ദന് രാവിലെ കാര്യം തിരിഞ്ഞു, കൃഷ്ണദാസിനെ തള്ളി .പെട്ടി വിട്ടാൽ പെടുമെന്ന് ജില്ലാ നേതൃത്വവും സെക്രട്ടറിയെ ധരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയുടെ അതെ ട്രാക്കിൽ പാർട്ടി ജില്ലാ സെക്രട്ടറിയും , കൃഷ്ണദാസിന് മറുപടി പറഞ്ഞാലുള്ള അപകടവും ഇ എൻ സുരേഷ് ബാബു തിരിച്ചറിഞ്ഞു. എം വി ഗോവിന്ദന്റെ നിലപാട് മാറ്റം പിന്തുണയല്ലെന്ന് തിരിച്ചറിഞ്ഞ കൃഷ്ണദാസിന് ഇന്ന് പുതിയ ദിവസമാണ് , ഇന്നലെ പറഞ്ഞതൊന്നും ഇന്നു പറഞ്ഞില്ല.
ട്രോളി വിവാദത്തിൽ സി പി എമ്മിൽ രണ്ട് അഭിപ്രായമുണ്ടെന്ന് മനസിലാക്കിയ കോൺഗ്രസും കരുതലോടെയാണ് നീങ്ങുന്നത്, ട്രോളിയിൽ തൽക്കാലം തൂങ്ങേണ്ടതില്ലെന്നാണ് ബി ജെ പിയുടെയും തീരുമാനം.