അതൃപ്തി അവസാനിപ്പിച്ച് കെ.മുരളീധരൻ പാലക്കാട്ട് പ്രചാരണത്തിനെത്തി. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടി വോട്ട് തേടാനാണ് വന്നതെന്നും മറ്റ് വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഗോദയിൽ അപ്രസക്തമാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെട്ടിക്കൊപ്പം സ്പിരിറ്റ് കേസിൽ അറസ്റ്റിലായ ആളുടെ കോൺഗ്രസ് ബന്ധം ചർച്ചയാക്കി എൽഡിഎഫ് പുതിയ പോർമുഖം തുറന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സ്ഥാനാർഥി നിർണയത്തിൽ കടുത്ത അതൃപ്തിയുള്ളതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിന് എത്തില്ലെന്ന അഭ്യൂഹങ്ങൾക്ക് അവസാനിപ്പിച്ചാണ് മുരളീധരൻ എത്തിയത്. തിരഞ്ഞെടുപ്പ് തിയ്യതി മാറ്റുന്നതിന് മുൻപ് പാർട്ടി നിശ്ചയിച്ചു നൽകിയത് ഇന്നും നാളെയുമുള്ള പരിപാടികൾ ആണ്.വൈകിയിട്ടില്ലെന്നും മുരളീധരൻ വ്യക്താക്കി. തൃശൂർ ആവർത്തിക്കാതിരിക്കാൻ തന്റെ സാന്നിധ്യം പാർട്ടി ആവശ്യപെട്ടു. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണ് പ്രചാരണം. തിരഞ്ഞെടുപ്പ് ആയതിനാൽ മറ്റു വിഷയങ്ങൾക്ക് പ്രാധാന്യം ഇല്ല.
ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ കോൺഗ്രസിനെതിരെയുള്ള ആരോപണവുമായി എക്സൈസ് മന്ത്രി തന്നെ രംഗത്ത് എത്തി. പിടികൂടിയ സ്പിരിറ്റ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി കൊണ്ട് വന്നതാണ് എന്നാണ് ആരോപണം. അതേ സമയം എസ്ഡിപിഐ രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ചു. തൃശൂർ ആവർത്തിക്കാതിർക്കാൻ ആണ് പിന്തുണ. ഇതും എൽ.ഡി.എഫ്. ബിജെപി കേന്ദ്രങ്ങൾ പ്രചാരണത്തിൽ ഉയർത്തുന്നുണ്ട്.