ചേലക്കരയിലും വയനാട്ടിലും പ്രചാരണം ലാസ്റ്റ് ലാപ്പിലേക്ക്.  അവസാനവട്ട പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. ചേലക്കരയില്‍  എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനായി കളം നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര പിടിക്കാമെന്നത് ചിലരുടെ അതിമോഹമെന്ന് മുഖ്യമന്ത്രി.  വേദികളിൽ ബിജെപി – കോൺഗ്രസ്   ഡീല്‍ ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. 

തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ട പ്രചാരണത്തിലാണ് മുന്നണികള്‍.  ചേലക്കരയിൽ ഇടത് പ്രചാരണം കൊഴുപ്പിച്ച്  യു.ആർ പ്രദീപിനായി തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.  ചേലക്കര പിടിക്കാമെന്നത് ചിലരുടെ അതിമോഹമെന്ന് മുഖ്യമന്ത്രി. 

തിരുവില്വാമല, പഴയന്നൂർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിൻറെ പ്രചാരണം. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ മണ്ഡലത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നു. വയനാട്ടില്‍ അവസാനവട്ട പ്രചാരണത്തിനെത്തിയ പ്രിയങ്ക പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം പ്രചരണത്തിനു തുടക്കമിട്ടു. ബത്തേരി, മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിലായി ഒമ്പതിടങ്ങളിൽ പ്രിയങ്ക സംസാരിക്കും. പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ നാളെ രാഹുൽ ഗാന്ധിയും മണ്ഡലത്തിലെത്തും. എൽ. ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി മണ്ഡലത്തിലും എൻ. ഡി. എ സ്ഥാനാർഥി നവ്യ ഹരിദാസ് തിരുവമ്പാടി മണ്ഡലത്തിലും പര്യടനത്തിലാണ്. 

ENGLISH SUMMARY:

Priyanka gandhi came to Wayanad for the last campaign