bypoll-voters-4

ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടിലും ചേലക്കരയിലും ഭേദപ്പെട്ട പോളിങ്. വയനാട്ടില്‍ 27.03ഉം ശതമാനവും  ചേലക്കരയില്‍ 28.58ഉം ശതമാനമാണ് ഒടുവില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11.15 മണിവരെ വയനാട്ടില്‍  26.81 ശതമാനവും 2021ല്‍ ചേലക്കരയില്‍ 36.79 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം,  ഇപിയുടെ ആത്മകഥാ വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വയനാട്ടിലെയും ചേലക്കരയിലെയും ഇടതു സ്ഥാനാര്‍ഥികള്‍ പ്രതികരിച്ചു . പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ്‍ കണ്‍വീനറും  ഈ വിഷയത്തില്‍  മറുപടി പറയുമെന്ന്  ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് പറഞ്ഞു. വാര്‍ത്തയ്ക്കുപിന്നില്‍ ആസൂത്രിത ശ്രമമെന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പ്രതികരിച്ചു.  Also Read: ‘പാര്‍ട്ടി എന്നെ മനസിലാക്കിയില്ല’; വോട്ടെടുപ്പ് ദിനത്തില്‍ ബോംബായി ഇപിയുടെ ആത്മകഥ...

 

വയനാട്ടില്‍ 1354 ബൂത്തുകളിലായി 14,71,742 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കഴിഞ്ഞ തവണ 74.22% പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലത്തിൽ വർധന ഉണ്ടാകുമെന്നാണ് ഇത്തവണ മുന്നണികളുടെ പ്രതീക്ഷ. 16 സ്ഥാനാർഥികളാണ് ഇത്തവണ മൽസര രംഗത്തുള്ളത്. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലയിലെ മൂന്നു ബൂത്തുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

Google News Logo Follow Us on Google News

കെ.രാധാകൃഷ്ണൻ ലോക്സഭയിലേയ്ക്ക് ജയിച്ച ഒഴിവിലാണ് ചേലക്കരയില്‍ മൽസരം. യു.ആര്‍. പ്രദീപ്,  രമ്യഹരിദാസ്,  ബാലകൃഷ്ണന്‍ തിരുവില്വാമല എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. രണ്ടു ലക്ഷത്തിലേറെ വോട്ടർമാർ  പോളിങ് ബൂത്തിൽ എത്തും. 180 ബൂത്തുകളിലാണ് പോളിങ്. വൈകിട്ട് ഏഴു വരെയാണ് പോളിങ്. 

ENGLISH SUMMARY:

Wayanad, Chelakkara bypolls: Voting underway; candidates visit booths