ആത്മകഥയിലൂടെ തുറന്ന് പറച്ചിലുകള്‍ നടത്തിയ ഇ.പി ജയരാജനെ പാര്‍ട്ടി ഭീഷണിപ്പെടുത്തിയാണ് പാലക്കാട്ടെത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഴുതിയതിനെതിരായി സംസാരിപ്പിക്കാനാണ് ഇപിയെ കൊണ്ടുവരുന്നത്. വീണ്ടും ഇപിയെ സിപിഎം നേതൃത്വം അപമാനിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
സിപിഎം ഉന്നയിച്ച വ്യാജവോട്ട് ആരോപണത്തില്‍ യുഡിഎഫിന് മറുപടിയുണ്ടെന്ന് പറഞ്ഞ സതീശന്‍ വ്യാജവോട്ട് ആരോപണത്തില്‍ ബിഎല്‍ഒമാരാണ് മറുപടി പറയേണ്ടത്. ഇല്ലാത്തവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി റവന്യൂ ഡിപാര്‍ട്ട്മെന്‍റാണ് നടത്തേണ്ടത് വിശദീകരിച്ചു. അത്തരം വോട്ടുകള്‍ തടയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹം ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും വോട്ടുകളാണെന്നും സതീശന്‍ ആരോപിച്ചു.
സ്ഥാനാര്‍ഥി ഇവിടെ താമസിക്കുന്ന ആളല്ല. തിരുവില്വാമലയില്‍ നിന്ന് ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ വോട്ടു ചെയ്തു. ഇത്തവണ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനം പേരുചേര്‍ത്തത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും ഭാര്യയുടെയും വ്യാജവോട്ടാണ്. ആറുമാസം തുടര്‍ച്ചയായി താമസിച്ചാല്‍ മാത്രമേ പേര് ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. ഇലക്ഷന്‍ നടക്കുമെന്ന് കണ്ടപ്പോഴാണ് ഇവിടെ വന്ന് പേര് ചേര്‍ത്തത്. അതാദ്യം തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.