പി.സരിന് പാലക്കാട്ടെ ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയെന്ന് ഇ.പി ജയരാജന്. ജനസേവനത്തിനായി ജോലിവരെ ഉപേക്ഷിച്ച ആളാണ് സരിന്. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നുവെന്നും എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു സരിന്റെ മനസെന്നും ജയരാജന്റെ വാഴ്ത്തല്‍. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസന മുരടിപ്പ് മാറ്റാന്‍ സരിന് കഴിയുമെന്നും വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത് സരിന്റെ വിജയമാണെന്നും ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശാലമായ ഹൃദയത്തിനുടമയായതിനാലാണ് സരിന് പാര്‍ട്ടിയിലേക്ക് വന്നത്. നല്ല സ്വതന്ത്രര്‍ ഒരിക്കലും വയ്യാവേലി അല്ലെന്നും ജയരാജന് 'ആത്മകഥ' തിരുത്തി.
അതേസമയം, ആത്മകഥ താന്‍ എഴുതിപ്പൂര്ത്തിയായിട്ടില്ലെന്നും സ്വന്തമായി എഴുതുകയാണെന്നും ആര്‍ക്കും പ്രസാധനച്ചുമതല നല്‍കിയിട്ടില്ലെന്നും ജയരാജന് വ്യക്തമാക്കി. കൈയക്ഷരം അത്ര നല്ലതല്ലാത്തതിനാല്‍ എഴുതിയ ശേഷം ഭാഷാശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. ആത്മകഥ ചോര്‍ന്നോ എന്ന് പരിശോധിക്കുമെന്നും താന്‍ എഴുതിയതൊന്നുമല്ല പുറത്തുവന്നതെന്നും ഇപി പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. താന്‍ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ പൂര്‍ത്തീകരിക്കുമെന്നും ഇപി ആവര്‍ത്തിച്ചു.