ആത്മകഥ വിവാദങ്ങൾക്കിടെ പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനായി വോട്ടർഭ്യത്ഥിക്കാനെത്തിയ ഇ പി ജയരാജന്‍റെ ആദ്യ പൊതുയോഗം മഴയിൽ മുങ്ങി. സരിനെ പുകഴ്ത്തി തുടങ്ങിയ ഇ പിയുടെ പ്രസംഗത്തിന്‍റെ പത്താം മിനുറ്റ് മഴ വില്ലനായി എത്തി. പ്രസംഗം നിർത്തി മഴ തോരുമോയെന്ന് കാത്ത ഇ.പി അര മണിക്കൂറിന് ശേഷം മടങ്ങി.

പുറത്തു വന്ന ആത്മകഥയായ കട്ടൻ ചായയിലെയും പരിപ്പുവടയിലും സരിന് ഇ പി യുടെ സ്നേഹം കിട്ടിയില്ലെങ്കിലും സ്റ്റേഡിയം മൈതാനത്തെ പൊതു യോഗത്തിൽ ഇപിക്ക് സരിൻ മിടുമിടുക്കനും ബുദ്ധിയുള്ള ചെറുപ്പക്കാരനുമാണ്, ആത്മകഥ പുറത്തു വന്നതിന്‍റെ പിറ്റേന്ന് പാലക്കാട് എത്തിയ ഇ പി സരിനെ വാനോളം പുകഴ്ത്തി.

പുകഴ്ത്തൽ തുടരുന്നതിനിടെ പക്ഷേ അപ്രതീക്ഷിതമായി മഴയെത്തി. ഇ പിയുടെ പ്രസംഗം തടസപ്പെടുത്തി.പ്രസംഗം  പാതി വഴിയിൽ നിർത്തിയ ഇ പി കുറേ നേരം കുട ചൂടി വേദിയിൽ തന്നെ നിന്നു. മഴ തോർന്നില്ല. സദസിൽ ആളൊഴിഞ്ഞു.മഴ തോരുമെന്ന് ഇ പി ക്കും തോന്നി ഇല്ല. അങ്ങനെ മടക്കം , കോൺഗ്രസ് വിട്ടു വന്ന എൽ ഡി എഫ് സ്ഥാനാർഥിയായ പി സരിൻ ജയിക്കുമെന്ന ആശ്വാസത്തിൽ അണികളും അങ്ങനെ വീടുകളിലേക്ക് മടങ്ങി. സരിനായി  ഇ പി ജയരാജൻ ഇനിയും പ്രചാരണത്തിന് വരുമോ എന്ന് അറിയില്ല. കണ്ടിട്ട് സാധ്യതയില്ല.

ENGLISH SUMMARY:

EP Jayarajan's first public meeting to solicit votes for LDF candidate P Sarin in Palakkad was drowned in rain