സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സന്ദീപ് വാരിയരെ മുറുകെ പിടിക്കാന്‍ കെ.സുധാകരനോടും വി.ഡി.സതീശനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കണമെന്നും സന്ദീപ് വാരിയരുടെ കൈ ഉറപ്പിച്ച് പിടിക്കണമെന്നും സുരേന്ദ്രന്‍. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞ സുരേന്ദ്രന്‍ സന്ദീപ് വാരിയര്‍ക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്ന കാര്യം അന്നും പറഞ്ഞില്ല. ഇന്നും പറയുന്നില്ല. പറയാതിരിക്കുന്നത് അത്തരം കാര്യങ്ങള്‍ പൊതുസമുഹത്തിന് മുന്നില്‍ പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേരുന്നതല്ല എന്നതുകൊണ്ടാണ്. സന്ദീപിന്‍റെ മാറ്റത്തോട് ഒരുതരത്തിലും പ്രതികരിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുമെന്നും പാലക്കാട് ബിജെപിക്ക് വിജയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read :‘ബി.ജെ.പി വെറുപ്പ് ഫാക്ടറി, ഞാന്‍ ഇനി സ്നേഹത്തിന്റെ കടയില്‍’; സന്ദീപ് വാരിയര്‍
സുരേന്ദ്രന്‍റെ വാക്കുകള്‍
'ഈ കോണ്‍ഗ്രസ് പ്രവേശം തിരഞ്ഞെടുപ്പിലോ കേരളത്തില്‍ ബിജെപിക്കുള്ളിലോ ഒരു ചലനവുമുണ്ടാക്കില്ല, എന്‍റെ വാക്കുകള്‍ പറപ്പിച്ച് എഴുതിക്കോളൂ. സന്ദീപിനെതിരെ പാര്‍ട്ടി നേരത്തേയും നടപടിയെടുത്തതാണ്. അത് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതുകൊണ്ടുന്നുമായിരുന്നില്ല.ആ നടപടിയുടെ കാരണങ്ങള്‍ അന്ന് പുറത്ത് പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമര്യാദയുടെ പേരിലാണ്. അതുകൊണ്ട് വി.ഡി.സതീശനും കെ.സുധാകരനും ഞാന്‍ എല്ലാ ആശംസയും നേരുന്നു.സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ
സന്ദീപ് വാരിയരെ മുറുകെ പിടിക്കാന്‍ കെ.സുധാകരനോടും വി.ഡി.സതീശനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കണം.
കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും, എല്ലാം പറയട്ടേന്ന്. ഇതൊക്കെ നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണ് ,കോണ്‍ഗ്രസ് ശരിയായി മനസിലാക്കുമ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടും.
അതുകൊണ്ട് എല്ലാ ആശംസകളും നേരുന്നു, എന്തുകാരണത്താലാണ് അദ്ദേഹം പോയത്? കസേര കിട്ടാത്തതുകൊണ്ടോ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞാല്‍. സ്നേഹത്തിന്‍റെ കടയില്‍ വലിയ വലിയ കസേരകള്‍ അദ്ദേഹത്തിന് ലഭിക്കുമാറാകട്ടെ'