പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് വന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാരിയര്‍. ബി.ജെ.പി വെറുപ്പ് ഫാക്ടറിയാണെന്നും വെറുപ്പ് ഫാക്ടറിയില്‍നിന്ന് സ്നേഹം പ്രതീക്ഷിച്ചത് തെറ്റെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു.
സൗഹൃദങ്ങളിലും ബന്ധങ്ങളിലും മതം തിരഞ്ഞ് സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ഒരു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ ഒരുവര്‍ഷം കയ്യാലപ്പുറത്ത് താന്‍ ഇരുന്നുവെന്നും എന്നിട്ടും താന്‍ പാര്‍ട്ടിയുടെ നാവായെന്നും സന്ദീപ് പറയുന്നു. അതേ സമയം സന്ദീപ് വാര്യര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ്. കെ.പി.സി.സി വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാരിയരെ കെ.സുധാകരനും വി.ഡി.സതീശനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
സന്ദീപിന്‍റെ വാക്കുകള്‍
‘ബി.ജെ.പിയില്‍നിന്ന് കിട്ടിയത് വേട്ടയാടല്‍ മാത്രം , കോണ്‍ഗ്രസില്‍ വന്നതിന്റെ കാരണം കെ.സുരേന്ദ്രനും സംഘവുമാണ്, സി.പി.എം– ബി.ജെ.പി ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തതാണ് കാരണം, ഞാന്‍ ഇപ്പോള്‍ സ്നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു, ബി.ജെ.പിക്കൊപ്പം നിന്നതില്‍ ജാള്യത തോന്നുന്നു.’