പരാജയം ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ഭീകരശക്തികളെ കൂട്ടുപിടിക്കുന്നെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസ്ഡിപിഐ യുഡിഎഫ് മുന്നണിയിലുണ്ടോ ? അവരുടെ പിന്തുണയില്‍ എന്താണ് നിലപാട് ?. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി പറയുന്നില്ല. അവരുടെ വോട്ടു വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Read Also: സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗം: എ.കെ. ബാലന്‍
അതേസമയം ബിജെപിയെ ക്ഷീണിപ്പിക്കുന്ന കാര്യം എന്നതില്‍ സന്ദീപ് പാര്‍ട്ടി വിട്ടതിനെ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബിജെപി വിട്ട് പോകേണ്ട ഇടം കോണ്‍ഗ്രസാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഉപേക്ഷിച്ചത് പാര്‍ട്ടിയെയാണോ ബിജെപി രാഷ്ട്രീയത്തെയാണോയെന്ന് ഭാവിയില്‍ കാണാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് എ.കെ.ബാലന്‍ ആരോപിച്ചു. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. സന്ദീപ് ആര്‍എസ്എസ് നിലപാട് മാറ്റിയിട്ടില്ലെന്നും ആര്‍ എസ് എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ പറഞ്ഞു
ഇതിനിടെ സന്ദീപ് വാരിയര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തി. മലപ്പുറവുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമെന്നും മുസ്‌ലിം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നും സന്ദീപ് പറഞ്ഞു. ആത്മാര്‍ത്ഥതയുടെ വലിയ സ്നേഹം പാണക്കാട്ടെത്തിയപ്പോള്‍ ലഭിച്ചു. കസേരയുടെ വിലയറിയാത്തവരാണ് ആക്ഷേപിക്കുന്നത്. കസേരയുടെ പേര് പറഞ്ഞ് കളിയാക്കുന്നവര്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാത്തവരാണ്. പാണക്കാട്ടെത്തിയപ്പോള്‍ സാദിഖലി തങ്ങള്‍ക്കൊപ്പമിരിക്കാന്‍ വലിയ കസേര ലഭിച്ചു.
ബിജെപിയെ തല്ലിയാലും അവര്‍ നന്നാവില്ല. തന്നെ കൊല്ലാന്‍ ഇന്നാവോ അയക്കുന്നത് ബിജെപിയും സിപിഎമ്മും ചേര്‍ന്നായിരിക്കുമെന്നും സന്ദീപ് പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സന്ദീപ്. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.