വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് സിപിഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സ്വന്തം പത്രത്തില്‍ പരസ്യം ചെയ്യാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും മുസ്ലിം സംഘടനകളുടേതില്‍ കൊടുക്കുന്നുവെന്നും സതീശന് പരിഹസിച്ചു. എന്തു പറഞ്ഞായാലും ബിജെപി ജയിച്ചാലും യുഡിഎഫ് തോല്‍ക്കണമെന്നതാണ് സിപിഎമ്മിന്റെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് പാഷാണം വര്‍ക്കിയുടെ റോളാണ്.
മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒരു പ്രചാരണവും ക്രൈസ്തവര്‍ക്കിടയില്‍ മറ്റൊന്നുമാണ്. ഇതാണോ ഇടതുപക്ഷമെന്നും ഇവരോട് മല്‍സരിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ ഭൂരിപക്ഷം 15,000 കടന്നാല്‍ അദ്ഭുതം വേണ്ടെന്നും സതീശന് പറഞ്ഞു.