പാലക്കാട്ടെ ജനങ്ങള്‍ തനിക്കൊപ്പമെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി പി.സരിൻ. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയും. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ പറഞ്ഞു.
പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു. കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി.സരിൻ പറഞ്ഞു. Also Read: '2018 ല്‍ പാലക്കാട് വീടുവാങ്ങി'; ഇരട്ടവോട്ടില്‍ പ്രതികരിച്ച് സരിന്‍
വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിങ് ബൂത്തിലേക്ക് എത്തില്ലെന്നും സരിൻ പറഞ്ഞു. എഴുപതിനായിരത്തിൽ കുറയാത്ത ആളുകൾ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങൾക്കുവേണ്ടി ഓടി നടക്കുന്നവർക്കാണ് വോട്ട്. വോട്ടർമാർ വലിയ പ്രതീക്ഷയിലാണെന്നും സരിൻ കൂട്ടിച്ചേർത്തു.