പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അത് വോട്ടില്‍ പ്രതിഫലിക്കും, നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുൽ ആരോപിച്ചു പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു. Also Read: സിപിഎമ്മിന്‍റെ പത്രപ്പരസ്യം: തിര. കമ്മിഷനും വരണാധികാരിക്കും യുഡിഎഫ് പരാതി നല്‍കി
എൽഡിഎഫിന്റെ പരസ്യം ഹരികൃഷ്ണൻസ് സിനിമ പോലെയായെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ചില പത്രങ്ങളിൽ ഒരു പരസ്യം മറ്റ് പത്രങ്ങളിൽ മറ്റ് പരസ്യങ്ങൾ. എന്ത് വിവാദം ഉണ്ടാക്കിയാലും അത് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പോളിങ് ശതമാനം ഉയരേണ്ടതാണെന്നും മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതീക്ഷപ്രകടിപ്പിച്ചു.