പാലക്കാട്ട് യു.ഡി.എഫും ബി.ജെപിയും എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് ഇടതുസ്ഥാനാര്‍ഥി പി. സരിന്‍. അഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ തനിക്ക് പിന്തുണ നല്‍കി. പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷമുണ്ടാവുമെന്നും പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അറിയിച്ചെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

Read Also: പാലക്കാട് യുഡിഎഫ് മൂന്നാമതാകുമെന്നു ബിജെപി; അവകാശവാദമില്ലെന്നു വി.ഡി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് പൂര്‍ത്തിയായതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ഥികളും നേതാക്കളും തിരക്കിലാണ്. അഞ്ചക്ക ഭൂരിപക്ഷം കടക്കുമെന്നാണ് യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ജെ.പി ജയിക്കുമെന്നും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വ്യക്തമാക്കിയത്. ഇന്നു പത്ത് മണിയോടെ മൂന്ന് സ്ഥാനാര്‍ഥികളും അവലോകനത്തിനായി അതത് പാര്‍ട്ടി ഓഫിസുകളിലെത്തും.

ENGLISH SUMMARY:

Left candidate P. Sarin says that the UDF and BJP have switched votes for the LDF in Palakkad