പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമർശം ദുർവ്യാഖ്യാനിക്കപ്പെട്ടത് വിഷമിപ്പിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട്. കല്യാണിക്കുട്ടിയമ്മ മുത്തശ്ശിയെപ്പോലെയാണ്. ആ അമ്മൂമ്മയുടെ പേര് പോലും താന്‍ പറഞ്ഞില്ല. എന്നിട്ടും അധിക്ഷേപിച്ചെന്ന് പ്രചരിപ്പിച്ചു. ഷാഫിയുടെ നോമിനിയെന്ന ആരോപണം അവര്‍ക്ക് തിരിച്ചടിച്ചു, അത് സ്വീകാര്യത കൂട്ടി. ഒരാളെ സ്ഥാനാര്‍ഥിയായി ആഗ്രഹിക്കാന്‍ ഷാഫിക്ക് സ്വാതന്ത്ര്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
അന്ന് കല്യാണ വീട്ടിൽ കണ്ടപ്പോൾ എം.ബി.രാജേഷിന് കൈ കൊടുത്ത് ചേര്‍ത്തു പിടിച്ചിരുന്നെന്നും മാധ്യമങ്ങളെ കൂട്ടിവന്ന സരിന് കൈ കൊടുക്കില്ല എന്നതൊരു നിലപാടാണെന്നും രാഹുല്‍ പറയുന്നു. അത് പ്രവര്‍ത്തകരുടെയും വികാരമാണ്. ബിജെപിക്കെതിരെ മല്‍സരിക്കുമ്പോള്‍ സി.പി.എം തന്നെ ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമെന്ന് കരുതിയിരുന്നില്ല. അതിക്തമായ വിവാദങ്ങൾ മനസിനെ ബാധിക്കേണ്ടതായിരുന്നു; ജനപിന്തുണയില്‍ മറികടന്നു. സരിനും കൃഷ്ണകുമാറും തമ്മിൽ നല്ല സഹകരണമായിരുന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.