പാലക്കാട് ബി‌‌ജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് എന്തിന് വെപ്രാളമെന്ന് വി.ഡി.സതീശന്‍. യുഡിഎഫിനെ ജയിപ്പിച്ചത് വര്‍ഗീയ വോട്ടെന്ന് പറയുന്നതിന് എന്ത് ന്യായം. പത്തുമുപ്പത് വര്‍ഷമായി ജമാ അത്തെ ഇസ്‌‌ലാമി സിപിഎമ്മിനെ തുണച്ചു. ജമാ അത്തെ ഇസ്‌‌ലാമിയുടെ ആസ്ഥാനത്ത് പോയ ആളാണ് പിണറായി വിജയന്‍. പൊളിഞ്ഞുപോയ ന്യായം ഇനിയും പറയുകയാണെങ്കില്‍ അത് സിപിഎമ്മിന്റെ വിധിയെന്നും വിഡി സതീശന്‍.

ചേലക്കരയിലെ പരാജയം പരിശോധിക്കുമെന്നും തൃശൂര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ത്ത് ഒരുവര്‍ഷത്തിനകം തിരിച്ചുവരുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Byelection result VD Satheesan against cpm