p-sarin-cpm
  • പ്രചാരണത്തിലെ പാളിച്ചകൾ സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കും
  • സരിൻ സ്ഥാനാർത്ഥിയായത് ഗുണകരമായെന്ന് വിലയിരുത്തൽ
  • സരിന്റെ പരസ്യവും സ്യൂട്ട് കേസും തിരിച്ചടിയായോ?

പാലക്കാട് രണ്ടാംസ്ഥാനത്ത് പോലും എത്താതിരുന്നതോടെ പാർട്ടിക്കുണ്ടായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ചകൾ സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കും. തെരഞ്ഞെടുപ്പിന്റെ തലേദിവസം പി സരിന്റെ പരസ്യം നൽകിയതും,സ്യൂട്ട് കേസ് വിവാദവും പാർട്ടി പരിശോധിച്ചേക്കും. വർഗീയശക്തികളെ കൂട്ടുപിടിച്ച യുഡിഎഫ് വിജയിച്ചു എന്നുള്ള പരസ്യമായ പ്രതികരണങ്ങൾക്കപ്പുറം രണ്ടാം സ്ഥാനത്ത് പോലും എത്താതിരുന്നത് ആഴത്തിൽ പരിശോധിക്കാനാണ് പാർട്ടി ആലോചന. ബിജെപി സ്ഥാനാർത്ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നിട്ടും അതിന്‍റെ പ്രയോജനം സ്വന്തമാക്കാൻ എത്രത്തോളം സിപിഎമ്മിന് സാധിച്ചു എന്നതും പാർട്ടി ചർച്ച ചെയ്യും. പി സരിൻ സ്ഥാനാർത്ഥിയായി വന്നത് പാർട്ടിക്ക് ഗുണകരമായി എന്നുതന്നെയാണ്  വിലയിരുത്തൽ. 

 

Google News Logo Follow Us on Google News

ENGLISH SUMMARY:

The CPM state leadership will examine the flaws in the party's election campaign