p-sarin-04

ഇനിയൊരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉടന്‍ ആലോചിക്കുന്നില്ലെന്ന് പി.സരിന്‍. മൂന്നര വര്‍ഷത്തിനിടെ രണ്ട് തിരഞ്ഞെടുപ്പുകള്‍ നേരിട്ടുവെന്നും സ്ഥാനാര്‍ഥിമോഹിയെന്ന ആരോപണം എതിര്‍പാളയത്തില്‍ നിന്ന് നേരിടേണ്ടിവന്നുവെന്നു. സ്ഥാനമോഹി, സ്ഥാനാര്‍ഥിമോഹി എന്ന ലേബല്‍ മാറ്റേണ്ട ഉത്തരവാദിത്തമുണ്ടെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: സരിന്റെ പരസ്യവും സ്യൂട്ട് കേസും തിരിച്ചടിയായോ?; പരിശോധിക്കാനൊരുങ്ങി സിപിഎം.

 

വിവാദ പത്രപ്പരസ്യത്തെ ന്യായീകരിച്ച് സരിന്‍. ജനങ്ങളില്‍ എത്തിച്ചത് വസ്തുതയാണ്. ഉന്നയിച്ച വിഷയങ്ങളിലൂടെ വായനക്കാരെ കൃത്യമായി ഉന്നമിടാന്‍ സാധിച്ചു. ട്രോളി ബാഗ് തിരിച്ചടിയായില്ല, വിവാദങ്ങള്‍ വികസനചര്‍ച്ചയുടെ ഇടം കുറച്ചെന്നു സരിന്‍. ട്രോളുകളുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു, രണ്ടുദിവസത്തിനകം തീരുമെന്നും സരിന്‍ പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

P. Sarin says he is not thinking about contesting another election anytime soon