കെ. സുരേന്ദ്രന്‍റെ രാജിവാര്‍ത്ത നിഷേധിച്ച് പ്രകാശ് ജാവഡേക്കര്‍. ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പ്രഭാരി. എല്‍.ഡി.എഫും യു.ഡി.എഫും കുപ്രചരണം നടത്തുകയാണ്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ജാവഡേക്കര്‍. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തിയെന്നും വിശദീകരണം.

അതിനിടെ പാലക്കാട്ടെ തോല്‍വിയില്‍ പഴിചാരല്‍ തുടരവെ വാര്‍ത്താസമ്മേളനം വിളിച്ച് കെ.സുരേന്ദ്രന്‍. നാളെ പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് നീക്കം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞതിന് കാരണം നഗരസഭാഭരണത്തിന്റെ പിടിപ്പുകേടെന്നാണ് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വ്യാപാര സ്ഥാപങ്ങളിലെ മാലിന്യനീക്കത്തിന് യൂസര്‍ഫീ ഏര്‍പ്പെടുത്തിയത്, ഉള്‍പ്പടെ തിരിച്ചടിയായി. അതേസമയം വോട്ടുകുറഞ്ഞതില്‍ ജില്ലാ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ഇരുകൂട്ടര്‍ക്കുമെതിരെ കടുത്തനടപടിയുണ്ടാകുമെന്നാണ് സൂചന.

ENGLISH SUMMARY:

Prakash Javadekar denies news of K. Surendran's resignation