operation-kamal

ബിജെപി നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള ഓപ്പറേഷൻ കമൽ വിപുലമാക്കുന്നു. ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടാവുന്ന ഒരു മുതിർന്ന നേതാവ് കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. 

 

സന്ദീപ് വാരിയർ, കെപി മധു. ഓപ്പറേഷൻ കമൽ ഈ പേരുകളിൽ ഒതുങ്ങില്ല. ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാക്കളെ മൂടോടെ പിഴുത് കൊണ്ടുവരാനാണ് ഓപ്പറേഷൻ കമലിലൂടെ കോൺഗ്രസിന്റെ ലക്ഷ്യം. കെ സുരേന്ദ്രൻ ഒഴിഞ്ഞാൽ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്  പരിഗണിക്കപ്പെടാവുന്ന മുതിർന്ന നേതാവടക്കം കോൺഗ്രസ് നേതൃത്വവുമായി ഒന്നാം ഘട്ട ആശയവിനിമയം നടത്തിയെന്നാണ് വിവരം. ബിജെപിയിൽ ഇടഞ്ഞു നിൽക്കുന്ന ജനാധിപത്യവാദികളും ആർഎസ്എസുമായി അടുപ്പമുള്ള വരും ഇക്കൂട്ടത്തിലുണ്ട്. 

കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരാൻ കേന്ദ്ര നേതൃത്വം അനുമതി നൽകിയെങ്കിലും പാർട്ടിക്കുള്ളിൽ ഒരു വലിയ പൊട്ടിത്തെറി കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി ഭൂരിപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ കമലിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. മുസ്‌ലിംലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് കോൺഗ്രസിന്റെ നീക്കുപോക്ക്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയാണ് കോൺഗ്രസ് എന്നീ ആക്ഷേപങ്ങൾ മറുപടി നൽകാൻ സാധിക്കുമെന്നതിനാൽ ഓപ്പറേഷൻ കമലിലിന് എഐസിസി നേതൃത്വത്തിന്റെ പിന്തുണയുണ്ട്.

Google News Logo Follow Us on Google News

ENGLISH SUMMARY:

operation Kamal expands to bring BJP leaders to Congress