മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ ഒരുപോലെ പുകഴ്ത്തി കോണ്‍ഗ്രസും ബിജെപിയും. സുധാകരന്‍ നല്ല മനുഷ്യനും നീതിമാനായ ഭരണാധികാരിയുമെന്ന് പ്രതിപക്ഷനേതാവ്. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരനെന്നായിരുന്നു ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ പ്രതികരണം. 

പാര്‍ട്ടിയിലെ പല നിലപാടുകളോടും പല ഘട്ടങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ചിനൊപ്പം, തൊട്ടടുത്തു നടന്ന ഏരിയ സമ്മേളനത്തില്‍ ജി.സുധാകരനെ സി.പി.എം ക്ഷണിക്കാതിരുക്കുകയും ചെയ്ത സാഹചര്യത്തിലാണ് യു.ഡി.എഫ്, ബി.ജെ.പി നേതാക്കളുടെ പുകഴ്ത്തല്‍. ജി.സുധാകരനെ ഇന്നലെ കോണ്‍ഗ്രസ് സംഘടന ചുമതയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വീട്ടിലെത്തികണ്ടു. ഇന്നിപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വാനോളമുള്ള പുകഴ്ത്തലും. 

സത്യസന്ധനായ കമ്മ്യൂണിസ്റ്റെന്ന് സുധാകരനെ പുകഴ്ത്തുമ്പോഴും, സുധാകരന്റെ പകുതി മനസ്സ് ബി.ജെ.പിക്കാരന്റെതെന്നു കൂടി പറഞ്ഞുവയ്ക്കുന്നുണ്ട് ഗോപാലക‍ൃഷ്ണന്‍. വ്യക്തിപരമായ കൂടിക്കാഴ്ച്ചയെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും, കൂടിക്കാഴ്ചകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ തല്‍പര്യമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍.

ENGLISH SUMMARY:

Congress BJP leaders on G Sudhakaran