മുനമ്പത്ത് വഖഫ് ഭൂമിയില്ലെന്ന വി.ഡി.സതീശന്റെ നിലപാടിനെതിരെ കെ.എം.ഷാജി. ‘മുനമ്പത്തേത് വഖഫ് ഭൂമിതന്നെയെന്ന് ആവര്‍ത്തിച്ച കെ.എം.ഷാജി, വി.ഡി.സതീശന്‍റെ നിലപാടിനോട് ലീഗിന് യോജിപ്പില്ലെന്നും പറഞ്ഞു. എന്നാല്‍, കെ.എം.ഷാജിയെ തള്ളിയ പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് പ്രതികരിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന വി.ഡി സതീശന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ലീഗിന്‍റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.