പാര്‍ട്ടി നടപടിക്ക് വിധേയനായ പി.കെ.ശശിയെ രണ്ട് പദവികളില്‍നിന്ന് സിപിഎം ഒഴിവാക്കി. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനങ്ങളില്‍നിന്നാണ് നീക്കിയത് . സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എന്‍.മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്‍റാവും. കെടിഡിസി ചെയര്‍മാന്‍ പദത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം.
പി.കെ.ശശിയെ നേരത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ, ജില്ലാ നേതൃത്വത്തിനെതിരെ കള്ളക്കേസിനു പ്രേരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ പാർട്ടി കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയത്.