സാബു, ഭാര്യ മേരിക്കുട്ടി

പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് മരിച്ച സാബുവിന്‍റെ ഭാര്യ മേരിക്കുട്ടി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്.  ചികില്‍സാ ആവശ്യത്തിനായാണ് പണത്തിനായി ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍ നിന്ന് ആകെ നല്‍കിയത്  80,000 രൂപയാണ്. സാബു ബാങ്കിലെത്തിയപ്പോള്‍, ജീവനക്കാരനായ ബിനോയ് മോശമായി പെരുമാറിയെന്നും കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞെന്നും ഇതിനു പിന്നാലെയാണ് വി.ആര്‍.സജി ഭീഷണിപ്പെടുത്തിയതെന്നും മേരിക്കുട്ടി പ്രതികരിച്ചു. 

ട്രാപ്പില്‍ പെട്ടെന്ന് സാബു പറഞ്ഞു, വലിയ വിഷമത്തിലായിരുന്നു. ഇനി കിട്ടാനുള്ളത് 14 ലക്ഷം രൂപയാണ്.  ഒന്നരവര്‍ഷമായി ബാങ്കില്‍ കയറിയിറങ്ങുന്നു. സാബുവിനെതിരായ ആരോപണം പണം നല്‍കാതിരിക്കാനുള്ള അടവാണ്. സാബുവിനെ ദ്രോഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടു. Also Read: 'അടികിട്ടേണ്ട സമയം കഴിഞ്ഞു, മനസിലാക്കിത്തരാം'; സാബുവിനോട് സിപിഎം നേതാവിന്‍റെ ഭീഷണി; ശബ്ദരേഖ പുറത്ത്

 അതേസമയം, ഇടുക്കി കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തതിൽ സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. സാബു അടിമേടിക്കുമെന്ന് മുന്‍ ഏരിയ സെക്രട്ടറി . സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധു ആരോപിച്ചിരുന്നു.

ENGLISH SUMMARY:

The remaining amount to be received from the bank is 14 lakhs; says sabus wife