cpm-sammelanam-3

ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അതിരൂക്ഷവിമര്‍ശനം. സര്‍ക്കാര്‍  ആശുപത്രിയില്‍ ചെന്നാല്‍ മരുന്നുമില്ല രാത്രിയില്‍ ഡോക്ടര്‍മാരുമില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷം ഭരിക്കുമ്പോള്‍  ആരോഗ്യവകുപ്പിന് എങ്ങനെ ഇങ്ങനെ പോകാനാകുമെന്ന് ചോദ്യമുയര്‍ത്തി സഖാക്കള്‍.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.   

 

വിദ്യാഭ്യാസ മന്ത്രിയെ പൊതു  വിദ്യാഭ്യാസ ഡയറക്ടര്‍ മറികടക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. ലൈഫ് പദ്ധതി പാളുന്നുവെന്നും  വിമര്‍ശനമുയര്‍ന്നു.  പദ്ധതിയുടെ മാനദണ്ഡങ്ങള്‍ മിക്കതും അശാസ്ത്രിയമാണെന്ന് കുറ്റപ്പെടുത്തല്‍.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടി നേതൃത്വത്തെയും  കടന്നാക്രമിച്ച സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏകോപനമില്ലെന്ന് ചര്‍ച്ചകളില്‍ കടന്നാക്രമണമുണ്ടായി. ഫീസുകള്‍ എല്ലാ കുത്തനെ കൂട്ടി ജനങ്ങളെ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകറ്റിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.

 

എസ്‌എഫ്ഐ യെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

No medicine, no doctor; Health Department severely criticized at CPM Thiruvananthapuram district conference